thrissur-earthquake

തൃശൂരിലും പാലക്കാടും  വീണ്ടും നേരിയ ഭൂചലനം. പുലർച്ചെ 3.55 നാണ് തൃശൂരില്‍ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം,എരുമപ്പെട്ടി,വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടു നിന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖലയില്‍ ഭൂചലനം ഉണ്ടായിരുന്നു. പാലക്കാട് തൃത്താല, ആനക്കര ഭാഗങ്ങളിലാണ് ഇന്നും പുലര്‍ച്ചെ നാലുമണിയോടെ ഭൂചലനമുണ്ടായത്. തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഭൂകമ്പമാപിനിയില്‍ 3 രേഖപ്പെടുത്തിയ ഭൂചലനമാണ് പാലക്കാടിന്‍റെയും തൃശൂരിന്‍റെയും ചിലഭാഗങ്ങളില്‍ ഇന്നലെ ഉണ്ടായത്. 

ENGLISH SUMMARY:

Minor earthquake in Thrissur. The tremor manifested as minor vibrations that lasted about seconds says residents. Tremor felt distinctly in Kunnamkulam, Erumappetti, Veloor and Wadakkancheri. There were no immediate reports of damage to property or injuries