Image: facebook.com/ActorSureshGopi
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കരുണാകരന്‍റെ മകള്‍ പത്മജയ്ക്കൊപ്പമാണ് സുരേഷ് ഗോപി മുരളീമന്ദിരത്തിലെത്തിയത്. സന്ദര്‍ശനത്തിന് രാഷ്ട്രീയമാനം കാണേണ്ടെന്നും കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പിതാവാണെന്നും ഗുരുത്വം നിര്‍വഹിക്കാനാണ് താന്‍ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. നായനാരുടെ ഭാര്യ ശാരദക്കുട്ടി ടീച്ചര്‍ തന്‍റെ അമ്മയെപ്പോലെയാണെന്നതു പോലെ കല്യാണിക്കുട്ടിയമ്മയും അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.