earth-quake-representation

പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് തൃശൂരും പാലക്കാട്ടും നേരിയ ഭൂചലനം. കുന്നംകുളം, ഗുരുവായൂര്‍, ചൊവ്വന്നൂര്‍ മേഖലകളില്‍ രാവിലെ എട്ടേകാലോടെയാണ് ഭൂചലനമുണ്ടായത്. പാലക്കാട് കുമരനെല്ലൂരിലും തൃത്താലയിലും എട്ടരയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടെന്നും നാട്ടുകാര്‍ പറയുന്നു. എവിടെയും നാശനഷ്ടങ്ങളുണ്ടായിട്ടില്ല.

കുന്നംകുളം ചീരംകുളങ്ങരയില്‍ വീടിന്റെ ഭിത്തിയില്‍ പ്ലാസ്റ്ററിങ് അടര്‍ന്നു വീണു. നേരത്തെ ഈ വീടിന്റെ ഭിത്തിയില്‍ ചെറിയ വിള്ളലുണ്ടായിരുന്നു. ഭൂചലനത്തിനു ശേഷം ഈ വീടിനു ബലക്ഷയം സംഭവിച്ചു.

പാലക്കാട് ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ടേ കാലോടെയാണ് കുമരനെല്ലൂർ, തിരുമിറ്റക്കോട്, ചാലിശ്ശേരി, കക്കാട്ടിരി, ', തുടങ്ങി വിവിധ മേഖലകളിൽ ഭൂചലനമുണ്ടായത്.  ഏതാനും സെക്കൻഡുകൾ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളിൽ പലരും വീടിന് പുറത്തിറങ്ങി. നിലവിൽ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ENGLISH SUMMARY:

Minor tremors at Thrissur and Palakkad