ലോകകേരളസഭയില്‍ പലസ്തീനെ പിന്തുണച്ച് പ്രമേയം പാസാക്കി. പലസ്തീന്‍ എംബസി കൈമാറിയ കഫിയ, പ്രമേയാവതാരകന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പലസ്തീന്‍ പതാക സ്പീക്കര്‍ എ.എന്‍ ഷംസീറും ഏറ്റുവാങ്ങി. 36,000ത്തോളം മനുഷ്യനെ കൂട്ടക്കുരുതി നടത്തിയ യുദ്ധത്തില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്ന് പ്രമേയം അവതരിപ്പിച്ച് സഭാംഗം റജീന്‍ പുക്കുത്ത് പറഞ്ഞു.