പത്തനംതിട്ട കോന്നി സ്വദേശി സജു വർഗീസും ഭാര്യ സഹോദരിയുടെ ഭർത്താവും ഒരുമിച്ചാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. പുകകൊണ്ട് കാഴ്ച മറഞ്ഞു സജു പിന്മാറിയെങ്കിലും ബന്ധു നാലാം നിലയിൽ നിന്ന് ജനൽ പൊട്ടിച്ച് താഴേക്ക് ചാടിരക്ഷപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തിങ്കളാഴ്ചയാണ് സജുവിന്റെ സംസ്കാരം ക്രമീകരിച്ചിരിക്കുന്നത്.