കഴിഞ്ഞ മൂന്ന് ലോക കേരള സഭകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മുടക്കിയത് നാലേകാല്‍ കോടി രൂപ. മൂന്ന് മേഖലാ സമ്മേളനങ്ങള്‍ വിദേശത്ത് നടത്തിയതിന് 54 ലക്ഷവും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവാക്കി. ഇത്രയും മുടക്കിയിട്ടും ലോകകേരള സഭയുടെ അടിസ്ഥാനത്തില്‍ തുടങ്ങിയത് ഒരു സര്‍ക്കാര്‍ കമ്പനിയും ക്ഷേമപദ്ധതികളും മാത്രമാണ്.
ലോക കേരളസഭ നേട്ടങ്ങള്‍
1. ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ്
2. രാജ്യാന്തര പ്രവാസി പഠനകേന്ദ്രത്തിന്റെ രൂപീകരണം
3. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി
4. ലോക മലയാളം എന്ന പ്രസിദ്ധീകരണം
5. യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിന് സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍
6. നോര്‍ക്ക റൂട്ട്സിന് എന്‍.ആര്‍.കെ വനിതാസെല്‍
പ്രവാസി ക്ഷേമത്തിനും സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കാനും ആഘോഷമായി നടത്തിയ ലോകകേരള സഭയ്ക്കുവേണ്ടി ചെലവാക്കിയത് നാലേകാല്‍ക്കോടി രൂപ. 2018 ല്‍ 2.03 കോടി, 2020ല്‍ 1.11 കോടി, 2022 ല്‍ 1.12കോടി. യു.എ.ഇ, യൂറോപ്പ്, യു.എസ്.എ എന്നിവിടങ്ങളില്‍ മൂന്ന് മേഖലാ സമ്മേളനങ്ങള്‍ നടത്തിയതിന് സര്‍ക്കാര്‍ ചെലവ് 54.32 ലക്ഷം. ബാക്കി സ്പോണ്‍സര്‍ഷിപ്പ്. ഇത്രയും മുടക്കിയിട്ട് ഉണ്ടായ നേട്ടങ്ങള്‍കൂടി നോക്കാം.
1. ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ്, എന്ന സര്‍ക്കാര്‍ സ്ഥാപനം
2. രാജ്യാന്തര പ്രവാസി പഠനകേന്ദ്രത്തിന്റെ രൂപീകരണം
3. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി
4. ലോക മലയാളം എന്ന പ്രസിദ്ധീകരണം
5. യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിന് സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍
6. നോര്‍ക്ക റൂട്ട്സിന് എന്‍.ആര്‍.കെ വനിതാസെല്‍
മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പരിഗണനയിലെന്നുമാണ് വിവരാവകാശ മറുപടി. ഇത്രയൊക്കെ ചെയ്തിട്ടും ലോകകേരള സഭ ദുര്‍വ്യയമെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്.