ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ, വിശപ്പുമണക്കുന്നയിടമായി തീരം. പ്രഖ്യാപിക്കപ്പെട്ട വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തത് മല്‍സ്യതൊഴിലാളികളുടെ നോവ് ഇരട്ടിയാക്കുന്നു. പരമ്പരാഗത വള്ളങ്ങള്‍ക്ക് വിലക്കില്ലെന്നിരിക്കെ, പ്രതീക്ഷയിലാണ് ആ മേഖലയിലെ തൊഴിലാളികള്‍. നെരത്തെ പ്രഖ്യാപിച്ച മണ്ണെണ്ണ ഇനിയും നല്‍കിയിട്ടില്ല. ഇപ്പോൾ പ്രഖ്യാപിച്ച റേഷന് മുടക്കംവരുത്തരുതെന്ന് അവരുടെ അപേക്ഷ.<br>