Untitled design - 1

തൃശൂരിൽ മേയർ എം കെ വർഗീസിനെതിരെ പടയൊരുക്കം തുടങ്ങി സി.പി.ഐ. തിരഞ്ഞെടുപ്പ് സമയത്ത്‌ സുരേഷ് ഗോപിയെ പ്രകീർത്തിച്ചുള്ള എം.കെ.വർഗീസിന്റെ പ്രസ്താവന എൽ.ഡി.എഫിന് തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് വി.എസ്.സുനിൽകുമാറും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വൽസരാജ് അടക്കമുള്ളവർ മേയർക്കെതിരെ പരസ്യമായി രംഗത്തു വന്നത്. 

 

തൃശൂരിന്റെ എം പിയാവാൻ സുരേഷ് ഗോപി ഫിറ്റാണെന്ന തിരഞ്ഞെടുപ്പ് സമയത്തെ മേയർ എം കെ വർഗീസിന്റെ പ്രസ്താവനയാണ് സിപിഐക്കും എൽ ഡി എഫിനും ഒരുപോലെ തലവേദനയായത്. വി എസ് സുനിൽ കുമാറിന്റെ തോൽവിക്ക് മേയറുടെ പ്രസ്താവനയും ഹേതുവായെന്നാണ് മുന്നണിക്കുള്ളിലെ വിലയിരുത്തൽ. ഇതോടെയാണ് മേയർക്കെതിരെ സിപിഐ പടയൊരുക്കം തുടങ്ങിയത്. മേയർ ബി ജെ പിക്കു വേണ്ടി പ്രവർത്തിച്ചു എന്നായിരുന്നു വി എസ് സുനിൽ കുമാറിന്റെ ആരോപണം.

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് മേയറിൽ നിന്നുണ്ടായ പ്രസ്താവന എൽ ഡി എഫിന്റെ പരാജയ കാരണങ്ങളിലൊന്നായെന്നും മേയറെ നീക്കാൻ നിലവിൽ ചർച്ച ചെയ്തിട്ടില്ലെന്നും ജില്ലാ കെ കെ വൽസരാജ് പ്രതികരിച്ചു.

മേയറുമായി സംസാരിക്കുമെന്നും എന്താണ് മേയരുടെ പ്രസ്താവനയ്ക്ക് പിന്നിൽ എന്ന് പരിശോധിക്കുമെന്നും തൃശ്ശൂർ ജില്ലാ സിപിഎം സെക്രട്ടറി എം എം വർഗീസ് പറഞ്ഞു. 

എന്നാൽ താൻ അടുത്ത ഒരു വർഷവും പൂർത്തിയാക്കുമെന്നും എന്നെ മേയറാക്കിയ സിപിഎമ്മുമായി തനിക്ക് നല്ല ബന്ധമാണെന്നും അവർ തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു മേയർ എം കെ വർഗീസിന്റെ പ്രതികരണം. 55 അംഗ കൗൺസിലിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സമയത്താണ് കോൺഗ്രസ്‌ വിമതനായ എം കെ വർഗീസിനെ പിന്തുണച്ചു എൽ ഡി എഫ് കോർപ്പറേഷൻ ഭരണം പിടിച്ചത്.

ENGLISH SUMMARY:

CPI against Mayor MK Varghese