സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം സവാള വില വീണ്ടും ഉയരുന്നു. ഏഴ് ദിവസം കൊണ്ട് വില 40 രൂപയാണ് കൂടിയത്. വരും ദിവസങ്ങളിലും വിപണിയില്‍ വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച 20 മുതല്‍ 30 രൂപ ഉണ്ടായിരുന്ന വിലയാണ് ഒറ്റയടിക്ക് 40 ല്‍ എത്തിയത്. സവാളയുടെ വരവ് മൊത്തവിപണിയില്‍ കുറഞ്ഞതാണ് വില കൂടാന്‍ കാരണം. തമിഴ്‌നാട്, കര്‍ണാടകയില്‍ നിന്നാണ് കൂടുതലായും സവാള സംസ്ഥാനത്തേക്ക് എത്തുന്നത്. മഴ കാരണം കൃഷി നശിച്ചതാണ് മൊത്തവിപണിയില്‍ സവാളയുടെ വരവ് കുറഞ്ഞത്.
മഴ കനക്കുന്നതോടെ സവാളയുടെ വരവ് വീണ്ടും കുറയും. ബക്രീദ് അടക്കമുള്ള ആഘോഷങ്ങള്‍ അടുത്തിരിക്കെ വില ഉയര്‍ന്നതോടെ കുടുംബബജറ്റ് താളം തെറ്റാനാണ് സാധ്യത. സവാളയ്ക്കൊപ്പം മറ്റു പച്ചക്കറികള്‍ക്കും വില ഉയരുന്നുണ്ട്