നീറ്റ് പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന സ്ക്കോര്‍ കിട്ടിയവരുടെ എണ്ണം ഉയര്‍ന്നതോടെ കേരളത്തിലെ മെഡിക്കല്‍ പ്രവേശനം ഏതുരീതിയിലാകും? നീറ്റിനെതിരെയുള്ള പരാതികള്‍ കോടതിയിലെത്തിയാല്‍ പ്രവേശനം വൈകാനും ഇടയുണ്ട്. വിദ്യാര്‍ഥികളും മാതാപിതാക്കളും ആശങ്കയോടെ കാത്തിരിക്കുകയാണ്.
കഴിഞ്ഞ പഠന വര്‍ഷത്തില്‍ കേരളത്തില്‍ മെഡിക്കല്‍പ്രവേശനത്തിന്‍റെ മൂന്ന് അലോട്ട്മെന്‍റ് പൂര്‍ത്തിആയപ്പോള്‍ അവസാന അലോട്ട്മെന്‍ര് ലഭിച്ചത് 640 നീറ്റ് സ്്ക്കോര്‍കിട്ടിയ വിദ്യാര്‍ഥിക്കായിരുന്നു, ഇത്തവണ ഉയര്‍ന്ന സ്്കോര്‍കിട്ടയവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 720 സ്്കോര്‍കിട്ടി ഒന്നാം സ്ഥാനത്തെത്തിയവരില്‍ നാലുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. 700 നും മുകളില്‍ സ്്കോര്‍നേടിയ 250 പേരെങ്കിലും കേരളത്തിലുണ്ടെന്നാണ് ആദ്യകണക്കുകള്‍ കാണിക്കുന്നത്. 675 സ്്കോറിന് മുകളിലുള്ളവര്‍ ഏകദേശം 2000 പേരാണ്. 650 ന് മുകളില്‍ സ്്കോര്‍നേടാനായവര്‍ 3000 നും 4000 നും ഇടയിലുണ്ടെന്നാണ് നീറ്റ് പരിശീലകരും വിദ്യാഭ്യാസ വിദഗ്ധരും അവകാശപ്പെടുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍മെഡിക്കല്‍കോളജുകളില്‍ ആകെയുള്ളത് 1755 സീറ്റാണ്. 261 സീറ്റ് ദേശീയ ക്വാട്ടയിലേക്ക് പോകും. സംസ്ഥാന മെറിറ്റിലേക്ക് വരുന്നതില്‍ 50 ശതമാനം സ്്റ്റേറ്റ് മെറിറ്റിലും 50 വിവിധ സംവരണ മാനദണ്ഡങ്ങളനുസരിച്ചുള്ള അലോട്ട്മെന്‍റിലേക്കും മാറും. സംസ്ഥാനത്തിന് പുറത്തെ സര്‍ക്കാര്‍മെഡിക്കല്‍കോളജുകളിലേക്ക് എത്രപേര്‍പോകും എന്നതുകൂടി ആശ്രയിച്ചാവും കേരളത്തിലെ സര്‍ക്കാര്‍മെഡിക്കല്‍കോളജുകളില്‍ എത്രനീറ്റ് സ്്കോര്‍ഉള്ളവര്‍ക്ക് പ്രവേശനം കിട്ടും എന്ന് ഉറപ്പിക്കാനാവുക. ഇത്തവണ ഉയര്‍ന്ന നീറ്റ് റാങ്കുകാര്‍ സ്വാശ്രയ കോളജുകളും പരിഗണിക്കേണ്ടിവരും.