school-van-overturns-in-mal

മലപ്പുറം കൊണ്ടോട്ടി മുസലിയാരങ്ങാടിയില്‍ സ്കൂള്‍ വാന്‍ മറിഞ്ഞ് ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. പന്ത്രണ്ട് വിദ്യാത്ഥികൾ വാനിലുണ്ടായിരുന്നുവെന്നാണ് സൂചന. നിയന്ത്രണം വിട്ട വാൻ പന്ത്രണ്ട് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. എതിരെ വന്ന വാഹനത്തിന് വഴി കൊടുത്തപ്പോഴാണ് സ്‌കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞത്. വാഹനത്തിൽ പന്ത്രണ്ട് കുട്ടികളും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്.  

ENGLISH SUMMARY:

In Malappuram's Kondotti Musaliarangadi, a school van carrying twelve students from Morayur VHM Higher Secondary School overturned, injuring seven students