രണ്ടു കോടീശ്വരൻമാർക്കിടയിലുള്ള കടുത്ത മത്സരമായിരുന്നു തിരുവനന്തപുരത്തെന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. പണം കുറെ പാവങ്ങളെ സ്വാധീനിച്ചു. അപ്പോൾ വോട്ടു കുറയുക സ്വാഭാവികം.
വോട്ട് പർച്ചേസ് ചെയ്യുകയായിരുന്നു. ഇടനിലക്കാരും ധാരാളം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ പോരായ്മകളില്ല. തോല്‍വി ആരുടെയെങ്കിലും തലയിലിടാനില്ല. പരാജയം പരിശോധിക്കുമെന്നും പന്ന്യന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.