pet-hacked-irinjalakkuda

വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാതായത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മുത്തച്ഛനെ പേരക്കുട്ടി വെട്ടിപ്പരുക്കേല്‍പ്പിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട എടക്കുളത്താണ് സംഭവം. കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. പേരക്കുട്ടി ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ശ്രീക്കുട്ടന്‍ 79കാരനായ കേശവനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കൈയ്ക്കും തലയ്ക്കും കാലിനുമെല്ലാം പരുക്കേറ്റ കേശവനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ കേശവനെ ശ്രീക്കുട്ടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വധശ്രമമുള്‍പ്പടെയുള്ള കേസുകളില്‍ ശ്രീക്കുട്ടന്‍ പ്രതിയാണെന്നും ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.

ENGLISH SUMMARY:

Arguement over missing cat, man hacked grandfather in Irinjalakkuda, Thrissur. Police took him to custody