പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് 19 പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. കേസിന്റെ വിചാരണ കഴിയും വരെ വയനാട് ജില്ലയില്‍ പ്രവേശിക്കരുത്. സംസ്ഥാനം വിട്ടുപോകരുത് എന്നീ വ്യവസ്ഥകള്‍ കോടതി വച്ചു. ജാമ്യം നല്‍കരുതെന്ന സി.ബി.ഐയുടെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സ്ഥിതിക്ക് തങ്ങളുടെ കസ്റ്റഡി അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയത്. സിദ്ധാര്‍ഥന്‍റെ മരണത്തിന് ഉത്തരവാദികളാണെന്ന ആരോപണവും പ്രതികള്‍ നിഷേധിച്ചിരുന്നു. തുടര്‍വിദ്യാഭ്യാസത്തിന് കോടതി അവസരം ഒരുക്കണമെന്നും ജാമ്യാപേക്ഷയില്‍ പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ ജീവനൊടുക്കുകയുമായിരുന്നുവെന്നാണ് കേസ്.സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തിലും പറഞ്ഞിരിക്കുന്നത്. അതിക്രൂരമായ പീഡനത്തിനാണ് സിദ്ധാര്‍ഥന്‍ ഇരയായതെന്ന് ആന്‍റി റാഗിങ് കമ്മിറ്റി കണ്ടെത്തിയിരുന്നു.