കോഴിക്കോട്ട് ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ മരിച്ചു. കൂട്ടാലിട സ്വദേശി റിനീഷ്, കിനാലൂര്‍ സ്വദേശി അശോകന് എന്നിവരാണ് മരിച്ചത്. കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയിലാണ് അപകടം.
ആദ്യത്തെ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ ആളും അപകടത്തില്‍പ്പെടുകയായിരുന്നു. ഹോട്ടലിന്റെ അടുക്കളയിലായിരുന്നു മാലിന്യക്കുഴി
ENGLISH SUMMARY:
Two people died who went to clean the garbage tank of the hotel