tvm-rain

TOPICS COVERED

അഞ്ച് മണിക്കൂർ നേരത്തെ  പെരുമഴപ്പെയ്ത്തിൽ തിരുവനന്തപുരം നഗരം മുങ്ങി.  കിളളിയാറും കരമനയാറും ആമയിഴഞ്ചാൻ തോടും കരകവിഞ്ഞൊഴുകിയതോടെ വിടുകളിൽ വെള്ളം കയറി. എട്ട് ദുരിതാശ്വാസ ക്യാംപുകളിലായി 66 പേരെ മാറ്റിപ്പാർപ്പിച്ചു.  നിലയ്ക്കാത്ത മഴയിൽ  തോരാത്ത ദുരിതത്തിലാണ് തിരുവനന്തപുരം  നഗരവാസികൾ. ഒരു മണിയോടെ തുടങ്ങിയ കനത്ത മഴയിൽ പ്രധാന റോഡുകളെല്ലാം  മുങ്ങി. ബേക്കറി ജംങ്ഷൻ , നന്ദൻ കോട് , തമ്പാനൂർ , ഗൗരീശപട്ടം  ഭാഗങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ട്. കനത്ത മഴയിൽ ബൈക്ക് തെന്നി റോഡിൽ തലയിടിച്ച് വീണ് മുക്കോല സ്വദേശി സുശീല മരിച്ചു.  വട്ടിയൂർക്കാവ് വയലിക്കടയിൽ നിരവധി വീടുകളിൽ വെള്ളം കയറി,  19 പേരെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി. 4 താലൂക്കുകളിലായി 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 

തിരുവനന്തപുരത്തെ ഏറ്റവും വലിയ മാർക്കറ്റായ ചാലയിൽ രൂക്ഷമായ വെള്ള ക്കെട്ടിനേത്തുടർന്ന് 4 മണിക്കൂറോളം വ്യാപാരം  നിലച്ചു.  മുട്ടൊപ്പം വെള്ളത്തിൽ  നീന്തി നീന്തി  പോകുന്ന വ്യാപാരികളും സാധനങ്ങൾ വാങ്ങാനെത്തിയവരുമായിരുന്ന  കാഴ്ച

കിള്ളിയാർ കരകവിഞ്ഞ് മണികണ് ടേശ്വരം ഭാഗത്ത് ആറേത്  റോ ഡേത് എന്നറിയാനാകാത്ത അവസ്ഥയാണ്.  ബണ്ട് റോഡ് ഭാഗം രണ്ടു ദിവസമായി വെള്ളക്കെട്ടിലാണ്. വർക്കല പാപനാശം ബലി മണ്ഡപത്തോട് ചേർന്നുള്ള കുന്നിടിഞ്ഞു. ഇവിടെ വാഹന ഗതാഗതം നിരോധിച്ചു. പൂങ്കുളത്ത് മരം കടപുഴകി വീണ് വീട് തകർന്നു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി സുരേഷ് ബാബുവിൻ്റെ  വീടിൻ്റെ കൂറ്റൻ മതിൽ തകർന്നു വീണു . സമീപത്തുണ്ടായിരുന്ന ഇരു ചക്രവാഹനവും  തകർന്നു. വിളവൂർക്കൽ സ്വദേശി ശാന്തയുടെ വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്ന അഞ്ചു പേർ ശബ്ദം കേട്ട് ഓടി മാറിയതിനാൽ രക്ഷപെട്ടു.  സ്മാർട് സിറ്റിക്കായി കുഴിച്ച ഭാഗങ്ങളിലെല്ലാം വെള്ളം നിറഞ്ഞ് അപകട ഭീതിയുയർത്തുന്നു. 5 മണിക്കൂറിലേറെയായി മഴ മാറി നിന്നതോടെ വെള്ളമിറങ്ങി തുടങ്ങി.  ഒരാഴ്ചയായി തുടരുന്ന ദുരിതം എപ്പോൾ തീരുമെന്ന ആശങ്കയിലാണ് നഗരവാസികൾ 

ENGLISH SUMMARY:

Trivandrum rain updates