തൃശൂരിലും പെയ്തത് അതിശക്തമായ മഴ. നഗരത്തിലെ അശ്വിനി ആശുപത്രിയിലും നിരവധി വീടുകളിലും വെള്ളം കയറി. റോഡുകളും വെള്ളത്തിനടിയിലായി. അതിരപ്പിള്ളി തുമ്പൂർമുഴിയിൽ റോഡിലേക്ക് മുളങ്കൂട്ടം മറിഞ്ഞ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
വൈകീട്ട് അഞ്ചു മണിയോടെയാണ് ജില്ലയിൽ മഴ ശക്തിപ്പെട്ടത്. മലയോര, തീരദേശ മേഖലകളിലും നഗരത്തിലുമെല്ലാം മഴ മണിക്കൂറുകളോളം നീണ്ടു. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് തൃശൂർ അശ്വിനി ആശുപത്രിയിലും സമീപത്തെ വീടുകളിലും വെള്ളം കയറി. മഴ ശമിച്ച് മണിക്കൂറുകൾക്കു ശേഷമാണ് ഇവിടുന്നെല്ലാം വെള്ളം ഒഴിഞ്ഞത്. എല്ലാ മഴയിലും വെള്ളം കയറുന്നത് പതിവായതോടെ ആശുപത്രിയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചെന്ന് അധികൃതർ
അതിരപ്പിള്ളി തുമ്പൂർമുഴിയിൽ മുളങ്കൂട്ടം റോഡിൽ പതിച്ചു. ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മുള മുറിച്ചു മാറ്റിയാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.. കനത്ത മഴയിൽ നടത്തറ ജംക്ഷനിൽ കാറിലിടിച്ച് ആംബുലൻസ് മറിഞ്ഞു. രോഗിയെ കയറ്റാൻ പോയ ആംബുലൻസാണ് മറിഞ്ഞത് ആർക്കും പരുക്കില്ല. അടുത്ത മൂന്നു മണിക്കൂർ ജില്ലയിൽ ഒറ്റപ്പെട്ട യിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം