TOPICS COVERED

കിഴക്കൻ വെള്ളം പടിഞ്ഞാറ് ഭാഗത്തേക്ക് എത്തിയതോടെ കോട്ടയം ടൗണിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്... ഇല്ലിക്കൽ,തിരുവാർപ്പ് ആർപ്പുക്കര, അയ്മനം തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് . കോട്ടയം ജില്ലയിൽ ഇന്നലെ രാത്രി മുതൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ  മഴ  മാത്രമാണ് കിട്ടുന്നത്.

ഇന്നലെ രാത്രി മുതൽ കാര്യമായ മഴ കിട്ടുന്നില്ലെങ്കിലും രണ്ടുദിവസങ്ങൾക്കു മുൻപ് മലയോര മേഖലയിൽ കിട്ടിയ ശക്തമായ മഴയെ തുടർന്നുള്ള പെയ്ത്തുവെള്ളം മീനച്ചിലാറിലൂടെ ഒഴുകി താഴ്ന്ന പ്രദേശങ്ങളിൽ എത്തി. കോട്ടയം ഇല്ലിക്കലിൽ വെള്ളക്കെട്ടിന്റെ പതിവ് കാഴ്ച ഇത്തവണയും തെറ്റിയില്ല 

ഇല്ലിക്കൽ കാഞ്ഞിരം ഭാഗത്തോട് ചേർന്നുള്ള നൂറുകണക്കിന് വീടുകളിലും കിളിരൂർ സർക്കാർ  സ്കൂളിലും വെള്ളം കയറി. നാഗമ്പടത്ത് മീനച്ചിലാറിനോട് ചേർന്ന് താഴ്ന്ന ഭാഗങ്ങളിലും വൈക്കത്തും വെള്ളക്കെട്ട് രൂക്ഷമാണ്..103 കുടുംബങ്ങളിലെ 398 പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി. കോട്ടയം മീനച്ചിൽ വൈക്കം താലൂക്കുകളിലായി 28 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ

ENGLISH SUMMARY:

Kottayam rain update