മിന്നൽ മഴ നഷ്ടപ്പെടുത്തിയതിൻ്റെയും, ബാക്കി വച്ചതിൻ്റെയും കണക്കുകൾ മാത്രമാണ് കൊച്ചി മൂലേപ്പാടത്തുള്ളത്. വെള്ളം നിറഞ്ഞതോടെ ഒഴിഞ്ഞുപോയവർ തിരിച്ചെത്തിയെങ്കിലും വീടുകളൊന്നും വാസയോഗ്യമല്ല. ശുചീകരണ പ്രവർത്തിയ്ക്കു പോലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരിടപെടലും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇത്രയൊക്കെ നഷ്ടങ്ങളുണ്ടായിട്ടും, ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഈ വഴിയെത്തിയിട്ടില്ല. സാധ്യതയറിഞ്ഞ് പാഴ് വസ്തുക്കൾ പെറുക്കി വിൽക്കുന്നവരെത്തി. ജനപ്രതിനിധികൾ വഴിയരുകിൽ നിന്ന് എത്തിനോക്കി. മഴ തോർന്നപ്പോൾ മതിലുകളിലും, ഭിത്തികളിലും വെള്ളം കയറിയതിൻ്റെ അടയാളപ്പെടുത്തലുകൾ. വെള്ളത്തിലായ വാഹനങ്ങൾ പലതിനും തകരാറ്.നന്നാക്കാൻ കൊണ്ടുപോകുന്നത് മറ്റ് വാഹനങ്ങളുടെ സഹായത്തിൽ.