exalogic-money-shone-29
  • ‘കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം’
  • അബുദാബിയിലെ അക്കൗണ്ടിൽ നിക്ഷേപമായി എത്തിയത് കോടികൾ
  • SNC ലാവലിന്‍, PWC കമ്പനികളും ഈ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു

സി.എം.ആർ.എൽ-എക്സാലോജിക് ദുരൂഹയിടപാടില്‍ വിദേശഅക്കൗണ്ടുകൾ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ.ഒ അന്വേഷണം. അബുദാബിയിലെ അക്കൗണ്ടിൽ നിക്ഷേപമായി എത്തിയത് കോടികളാണെന്നത് വെളിപ്പെടുത്തുന്ന രേഖകള്‍ ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടു. എക്സാലോജികിലെ ഓഹരിയുടമകളുടെ പേരിലാണ് അക്കൗണ്ടുകളെന്നും ഷോണ്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച രേഖകള്‍ കമ്പനികാര്യ മന്ത്രാലയത്തിനും എസ്എഫ്ഐഒക്കും കൈമാറി. അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടുത്തി ഹൈക്കോടതിയിലും ഷോണ്‍ ഹര്‍ജി സമര്‍പ്പിച്ചു. അക്കൗണ്ടുകൾ കള്ളപ്പണ ഇടപാടുകൾക്കായി തുറന്നതാണെന്ന് ആരോപിച്ച ഷോൺ. എസ്എൻസി ലാവലിൻ, പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്നീ കമ്പനികളും ഈ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായും പറയുന്നു.

 
ENGLISH SUMMARY:

CMRL and Exalogic got crores of money from abroad, alleges Shone George; demands ED probe