വൃക്ക വില്‍പ്പനയ്ക്ക് ഇടനില നിന്ന ബെന്നി അവയവ തട്ടിപ്പ് സംഘാംഗമെന്ന് പേരാവൂര്‍ സ്വദേശിനിയായ പരാതിക്കാരി മനോരമ ന്യൂസിനോട്. കൊല്ലം, എറണാകുളം, ഇരിട്ടി, കുത്തുപറമ്പ് എന്നിവിടങ്ങളിൽ ബെന്നി അവയവ തട്ടിപ്പ് നടത്തിയിട്ടുണ്ട് . ഭർത്താവിന്‍റെ ഭീഷണി മൂലമാണ് വൃക്ക നൽകാമെന്ന് സമ്മതിച്ചത്. 2014 ൽ ഭർത്താവിന്‍റെ വൃക്ക നൽകിയതും അവയവ തട്ടിപ്പ് സംഘത്തിനെന്നും പരാതിക്കാരി.