Untitled design - 1

തൃശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച വീട്ടമ്മ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു. പച്ചമുട്ടയിൽ ഉണ്ടാക്കിയ മയോെെണൈസിൽ നിന്നാണ് വിഷബാധ. മരണകാരണം അറിയാൻ പോസ്റ്റ്മോർട്ടം നിർബന്ധമാണെന്നിരിക്കെ മൃതദേഹം വേഗം വിട്ടുകൊടുത്തത് മെഡിക്കൽ കോളജിന്റെ വീഴ്ചയായി . ഹോട്ടൽ പ്രവർത്തിച്ചതാകട്ടെ ലൈസൻസ് ഇല്ലാതെയും.   

പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി അൻപത്തിയാറുകാരി നുസൈബയാണ് മരിച്ചത്. സെയിൻ ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ച് അവശരായ 187 പേരിൽ ഒരാൾ നുസൈബ ആയിരുന്നു. ശനിയാഴ്ച രാത്രിയാണ് കുഴിമന്തി കഴിച്ചത്. സഹോദരിയും മക്കളും അവശരായി ഞായറാഴ്ച ചികിൽസ തേടി. നുസൈബയുടെ ആരോഗ്യ പ്രശ്നനങ്ങൾ തുടങ്ങിയത് ഇന്നലെ രാവിലെയു . പനിയും ഛർദിയും വയറിളക്കവും കാരണം അവശയായി. മെഡിക്കൽ കോളജ് ആശുപത്രയിൽ ചികിൽസലിരിക്കെ ഇന്ന് പുലർച്ചെ മൂനിന് മരിച്ചു. പിന്നാലെ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. 

മരണ കാരണം അറിയാൻ പോസ്റ്റ് മോർട്ടം നിർബന്ധമായിരിക്കെയാണ് മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥ. ഡി.എം.ഒ ഓഫിസ് ഇടപ്പെട്ടു. കയ്പമംഗലം പൊലീസ് എത്തി മൃതദ്ദേഹം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. ആറു മാസം മുമ്പ് ഭക്ഷ്യ വിഷബാധയുണ്ടായ സെയിൻ ഹോട്ടൽ പഞ്ചായത്ത് അടപ്പിച്ചിരുന്നു. പിഴ ഈടാക്കിയ ശേഷം തുറക്കാൻ അനുമതി നൽകി.

ആശുപത്രിയിൽ ചികിൽസ കഴിയുന്നവർ അപകടനില തരണം ചെയ്തു. ലൈസൻസ് ഇല്ലാതെ ഹോട്ടൽ പ്രവർത്തിച്ചിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.

ENGLISH SUMMARY:

Food poisoning from kuzhimandi woman died thrissur