TOPICS COVERED

മഴയ്ക്ക് മുന്‍പ് തന്നെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ വെള്ളക്കെട്ടില്‍ നിന്ന് രക്ഷ നേടിയിരിക്കയാണ് ദേശീയപാതയുടെ ഭാഗമായ അരൂര്‍ - ഇടപ്പള്ളി ബൈപ്പാസ്. വേനല്‍ മഴയില്‍ നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായപ്പോള്‍ കൊച്ചി ബൈപ്പാസില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ അറ്റകുറ്റ പണികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയെന്ന് കൊച്ചി അരൂര്‍ ടോള്‍ വെയിസ് കമ്പനി സിഇഒ സഹദേവന്‍ നമ്പ്യാര്‍ പറഞ്ഞു.

കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയപ്പോഴും അരൂര്‍ - ഇടപ്പള്ളി ബൈപ്പാസില്‍ യാത്ര സുഗമമായിരുന്നു. മഴയ്ക്ക് മുന്‍പ് തന്നെ മഴക്കാല പൂര്‍വ ശുചീകരണം റോഡിന്‍റെ പരിപാലന ചുമലതയുള്ള കൊച്ചി അരൂര്‍ ടോള്‍വെയിസ് കമ്പനി കൃത്യമായി നടത്തി. കാനകളിലെ തടസങ്ങള്‍ വേനല്‍ സമയത്ത് തന്നെ മാറ്റി. മഴവെള്ളം ഒഴുകി പോകുന്നതിന് വഴിയൊരുക്കി. 

അര്‍ധരാത്രി പിന്നിട്ടാലും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ബൈപ്പാസില്‍ ദേശീയപാത ഉദ്യോദസ്ഥരുണ്ടാകും. മഴക്കാല പൂര്‍വ ശുചീകരണം പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊച്ചി ബൈപ്പാസിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാവുന്നതാണ്.

ENGLISH SUMMARY:

Aroor edapally bypass