kanhangad-hospital

TOPICS COVERED

കാസർകോട് കാഞ്ഞങ്ങാട് പതിനൊന്നു വയസുകാരന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. കാഞ്ഞങ്ങാടെ സ്വകാര്യ ആശുപത്രിക്കെതിരെ കുട്ടിയുടെ കുടുംബം ജില്ലാ കലക്ടർക്കും പൊലീസിലും പരാതി നൽകി. രണ്ട് ദിവസം മുൻപ് സൈക്കിളിൽ നിന്ന് വീണ് വലതു കൈ ഒടിഞ്ഞ നിലയിലാണ് കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ സ്വദേശിയായ പതിനൊന്നുകാരനെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ ചികിത്സിച്ച ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചു. 

 

വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് ശേഷം ഡ്രിപ്പ് കയറ്റിയാണ് പതിനൊന്നുകാരനെ റൂമിലേക്ക് മാറ്റിയത്. ഇതിന് ശേഷമാണ് കാലാവധി കഴിഞ്ഞ മരുന്നാണ് ഡ്രിപ്പിനുപയോഗിച്ചതെന്ന് രക്ഷിതാക്കൾ കണ്ടെത്തിയത്. ആശുപത്രി അധികൃതരെ ഉടൻ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബം പറയുന്നത്. ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് പ്രശ്നം ലഘൂകരിക്കാൻ ശ്രമിച്ചു.ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ കുടുംബം ജില്ലാ കലക്ടർക്കും, ഡി എം ഒ യ്ക്കും പരാതി നൽകിയിട്ടുണ്ട്. 

ENGLISH SUMMARY:

10 year old given expired medicine; Family vs. Hospital