Untitled design - 1

സംസ്ഥാനത്ത് പരക്കെ മഴപെയ്തിട്ടും ജലവൈദ്യുതി പദ്ധതികളിലെ അണക്കെട്ടുകളില്‍ നീരൊഴുക്ക് കൂടിയില്ല. ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞദിവസത്തെക്കാള്‍ ജലനിരപ്പ് കുറഞ്ഞു. ജലവൈദ്യുതി ഉല്‍പാദനം കൂട്ടിയതും കാരണമാണ്.

വേനല്‍മഴ ഇതുവരെ ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളള്‍ക്ക് കാര്യമായ ഗുണമുണ്ടാക്കിയില്ല. ഇടുക്കിയിൽ ഇന്നലെ രാവിലെ ഏഴിനുള്ള  കണക്ക് പ്രകാരം ജലനിരപ്പ് 2333.72 അടി. കഴിഞ്ഞദിവസത്തെക്കാള്‍ നേരിയ കുറവ്. സംഭരണ ശേഷിയുടെ 32. 89 ശതമാനം വെള്ളം മാത്രം. അതേസമയം കഴിഞ്ഞവര്‍ഷത്തെക്കാള്‍ 13.32 അടി കൂടുതല്‍

 ഇടുക്കിയിലെ ജലനിരപ്പ്

മേയ് 23 –           2333.72 അടി 

മേയ് 22 –           2334.16 അടി

കഴിഞ്ഞവര്‍ഷം– 2321.0   അടി

ആകെ ശേഷി–   2403.00 അടി

കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള എല്ലാ ജലസംഭരണികളിലുമായി 1231.91 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളമുണ്ട്.  മൊത്തം സംഭരണശേഷിയുടെ 29.75% മാത്രമാണിത്.  കഴിഞ്ഞദിവസം ജലവൈദ്യുതി ഉല്‍പാദനം കൂട്ടിയതും ജലനിരപ്പില്‍ നേരിയ കുറവ് വരുത്തി ബുധനാഴ്ച 24.15 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയുടെ ഉൽപാദിപ്പിച്ചു. ചൊവ്വാഴ്ച 14.44 ദശലക്ഷം യൂണിറ്റായിരുന്നു.കേരളത്തിലെ എല്ലാ ഡാമുകളിലും പ്രതീക്ഷിച്ച നീരൊഴുക്ക് ലഭിച്ചില്ല

വൈദ്യുതോല്‍പാദന നില

പ്രതീക്ഷിച്ച നീരൊഴുക്ക്-  230.96 MU

ഇതുവരെ ലഭിച്ചത്       – 163.907 MU

കുറവ്                        –  67.053 MU

ഈ മാസം ഇതുവരെ പ്രതീക്ഷിച്ചിരുന്ന നീരൊഴുക്ക് 230.96 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ്. എന്നാൽ ഇതുവരെ ലഭിച്ചത്163.907 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രം. അതായത് കേരളത്തിലൊട്ടാകെ നല്ല മഴ ലഭിച്ചിട്ടും 67.053 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളത്തിന്റെ കുറവ്. 

വൈദ്യുതി ഉപഭോഗം

മേയ് 20 – 81.15 MU

മേയ് 21 – 81.14 MU

മേയ് 22 – 80.66 MU

വൈദ്യുതി ഉപഭോഗം കുറഞ്ഞതുമാത്രമാണ് ആശ്വാസം. കഴിഞ്ഞദിവസം 80. 66ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ചൂട് കുറഞ്ഞതിനാല്‍ വൈദ്യുതി ഉപയോഗം ഇനി കൂടില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍.

ENGLISH SUMMARY:

Despite abundant rainfall, hydropower project dams show minimal water flow