ഒരു കാലത്ത് സിനിമ അസ്വാദകരുടെ പ്രിയപ്പെട്ട ഇടമായിരുന്ന കോഴിക്കോട്ടെ അപ്‌സര തിയേറ്റര്‍ ഇടവേളയ്ക്ക് ശേഷം തുറന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ് ഏറ്റെടുത്തതോടെയാണ് 52 വര്‍ഷത്തെ പാരമ്പര്യമുള്ള വെള്ളിത്തിര വീണ്ടും തെളിഞ്ഞത്. മമ്മൂട്ടി നായകനാകുന്ന ടര്‍ബോ ആണ് ആദ്യചിത്രം
ഓപ്പണിങ് പിടുസി ഹോള്‍ഡ് കേരളത്തിലെ ശീതീകരിച്ച ഏറ്റവും വലിയ തിയറ്റേര്‍. അതായിരുന്നു ഒരുകാലത്ത് അപ്സര.ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്ത തിയേറ്റര്‍ കഴിഞ്ഞ മേയിലാണ് സാമ്പത്തിക നഷ്ടം ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ പൂട്ടിയത്. ഒരുപാട് ഓര്‍മകളുള്ള തിയേറ്റര്‍ വീണ്ടും തുറക്കുമ്പോള്‍ സിനിമപ്രേമികള്‍ക്കും സന്തോഷം 1000 പേര്‍ക്ക് ഇരിക്കാവുന്ന തിയേറ്റര്‍ എന്ന പ്രത്യേക നിലനിര്‍ത്തികൊണ്ടാണ് അപ്സരയുടെ രണ്ടാം വരവ്.ശബ്ദ സംവിധാനങ്ങളിലടക്കം ഒട്ടേറെ പുതുമകളുമുണ്ട്