പെരിയാറിലെ മല്‍സ്യക്കുരുതിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ മാര്‍ച്ചില്‍ വലിയ സംഘര്‍ഷമാണുണ്ടായത്. ചീഫ് എന്‍ജിനീയറെ തടഞ്ഞ സമരക്കാര്‍ ഓഫിസിലേക്ക് ചീഞ്ഞ മീന്‍ എറിഞ്ഞു. പുഴയില്‍ രാസമാലിന്യം സ്ഥിരീകരിച്ചില്ലെന്നായിരുന്നു എന്‍വയോണ്‍മെന്‍റ് എന്‍ജിനീയറുടെ വിശദീകരണം. മല്‍സ്യങ്ങള്‍ ചത്തതിന് ഇറിഗേഷന്‍ വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും പരസ്പരം പഴിചാരുകയാണ്.
പത്തുമണിയോടെയാണ് ഏലൂര്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് ഓഫിസിലേക്ക് നാട്ടുകാരും ജനപ്രതിനിധികവും പ്രതിഷേധവുമായെത്തിയത്. ഉദ്യോഗസ്ഥര്‍ കമ്പനികളെ സഹായിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. പ്രതിഷേധക്കാര്‍ ആദ്യം ചീഫ് എന്‍ജിനീയറുടെ കാര്‍ തടഞ്ഞു. പിന്നാലെ ചത്ത മീനുകളെ ഓഫിസിലേക്കെറിഞ്ഞു
പ്രതിഷേധം കനത്തതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ചര്‍ച്ച വിളിച്ചു. ടിജെ വിനോദ് എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തദ്ദേശീയ ജനപ്രതിനിഥികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മൂന്ന് ആവശ്യങ്ങളാണി പ്രതിഷേധക്കാര്‍ മുന്നേട്ടുവച്ചത്. മല്‍സ്യ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. രാസമാലിന്യം ഒഴുക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി വേണം, ചത്ത മീനുകള്‍ ശ്സ്ത്രീയമായി സംസ്കരിക്കണം. അതേ സമയം പുഴയില്‍ രാസമാലിന്യങ്ങള്‍ കലര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് എന്‍വയറോണ്‍മെന്‍റ് എന്‍ജിനീറുടെ വിശദീകരണം. അലൈന്‍സ് മറൈന്‍ എന്ന സ്ഥാപനത്തില്‍നിന്ന് രാസമാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ വിഷയത്തില്‍ ഇറിഗേഷന്‍ വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് രംഗത്തെത്തി. ബണ്ട് തുറന്നത് മുന്നറിയിപ്പില്ലാതാണെന്നും അിനാല്‍ ഉത്തരവാദി മലിനീകരണ ഇറിഗേഷന്‍ വകുപ്പാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിലപാട്. പ്രദേശത്ത് ഫിഷറീസ് വകുപ്പ് കഴിഞ്ഞ ദിവസം പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിരുന്നു. കർഷകരുടെ നഷ്ടം കണക്കാക്കാനുള്ള പരിശോധന തുടരുന്നു. മല്‍സ്യക്കൂട് കൃഷി വ്യാപകമായുള്ള വരാപ്പുഴ, കടമക്കുടി മേഖലയിലാണ് വന്‍ നഷ്ടമുണ്ടായത്.