ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ കര്‍ണാടകയിലെ ഹുന്‍സൂരിലെത്തുന്നവരെ കാത്ത് ആര്‍ടി ഓഫീസിനുളളില്‍ തന്നെ ഏജന്‍റുമാരുടെ സമാന്തര ഓഫീസുകള്‍. കൃത്രിമ മാര്‍ഗത്തില്‍ രേഖകള്‍ തയാറാക്കാന്‍ ഏജന്‍റുമാര്‍ നടത്തുന്ന കംപ്യൂട്ടര്‍ സംവിധാനമുമുളള ഓഫീസും ജീവനക്കാരും മുറ്റത്ത് നിര്‍ത്തിയ വാഹനങ്ങള്‍ക്കുളളിലാണ് പ്രവര്‍ത്തിക്കുന്നത്. മനോരമ ന്യൂസ് അന്വേഷണം തുടരുന്നു.
ആര്‍ടി ഓഫീസിന്‍റെ മുറ്റത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സമാന്തര ഓഫീസുകളില്‍ നടപടിക്രമങ്ങള്‍ കുറുക്കുവഴിയിലൂടെ വേഗത്തിലാക്കാന്‍ കംപ്യൂട്ടറുകളും പ്രിന്‍ററുകളുമുളള എട്ടോ പത്തോ വാനുകള്‍ കാണാം. കേരളത്തില്‍ നിന്ന് വരികയാണന്നും ലൈസന്‍സ് വേണമെന്നും ആവശ്യപ്പെട്ട് ഒരു വാഹനത്തില്‍ മനോരമ ന്യൂസ് സംഘമെത്തി. 5000 രൂപ മതിയെന്ന് ഒരാള്‍. എന്നാല്‍ കേരളത്തില്‍ നിന്നാണെങ്കില്‍ 12000 രൂപ വേണമെന്നായി കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നയാള്‍.
അവര്‍ക്ക് തിരക്കുണ്ടന്ന് പറഞ്ഞ് കൂടുതല്‍ വിവരങ്ങള്‍ക്കായി റിപ്പോര്‍ട്ടറുടെ ഫോണ്‍ നമ്പറും വാങ്ങി. ഏജന്റുമാര്‍ ലൈസന്‍സിനുള്ള പണം വാങ്ങുന്നതും ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമെല്ലാം ഈ വാഹനത്തിനുളളില്‍ വച്ചാണ്. കേരളത്തില്‍ നിന്നുളള അപേക്ഷകരുടെ ആധാര്‍ രേഖകളിലെ മേല്‍വിലാസത്തില്‍ കൃത്രിമം നടത്തിയാണ് കര്‍ണാടകയിലെ ടെസ്റ്റില്‍ പങ്കെടുപ്പിക്കുന്നത്. കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് ഓഫീസ് മുറ്റത്തെ ഈ സമാന്തര ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.