kuthirantunnel

TOPICS COVERED

കുതിരാൻ തുരങ്ക പാതയിൽ വൈദ്യുതി ബന്ധം തകരാറിലാകുന്നത് സ്ഥിരമെന്ന് യാത്രക്കാരുടെ പരാതി. രാത്രിയും പകലുമായി മിക്ക സമയങ്ങളിലും വൈദ്യുതി അണയുന്നതോടെ ശ്വാസം മുട്ടിയും ഇരുട്ടിലായും കടുത്ത അപകടത്തിലാവുകയാണ് യാത്രക്കാർ..

കുതിരാൻ തുരങ്ക പാതയിലെ കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള കാഴ്ചയാണിത്. പാതയിൽ വൈദ്യുതി ബന്ധം തകരാറിലാകുന്നത് സ്ഥിരം സംഭവമായി. മിക്ക ദിവസങ്ങളിലും ഇരുട്ടിലാണ് യാത്ര. ലൈറ്റുകളും എക്സ് ഹോസ്റ്റർ ഫാനുകളും ഇലക്ട്രിക് സിഗ്നൽ ബോർഡുകളും അണയുന്നതിനാൽ ഏറെ അപകട സാധ്യതയുള്ള യാത്

അറ്റക്കുറ്റ പണി നടക്കുന്നതിൽ നിലവിൽ തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള തുരങ്കത്തിലൂടെ മാത്രമാണ് സഞ്ചാരം. വാഹനം കടന്നു പോകുന്ന ദിശയിൽ മാത്രമാണ് എക്സ് ഹോസ്റ്റർ ഫാനുകളുള്ളത്. ഫാനുകൾ പ്രവർത്തിക്കാതാവുന്നതോടെ തുരങ്കത്തിൽ പൊടിപടലവും ശ്വാസതടസ്സവും വലിയ അപകടത്തിനിടയാക്കും..

തുരങ്കത്തിനുള്ളിൽ ഒരു നിമിഷം പോലും ലൈറ്റ് അണയരുത് എന്ന ഹൈവേ അതോറിറ്റിയുടെ കർശന നിർദേശം നിലനിൽക്കേയാണ് തുടരെ തുടരേയുള്ള വീഴ്ച. കൂടിയ നിരക്കിൽ ടോൾ ഈടാക്കിയിട്ടും അടിസ്ഥാന സൗകര്യം പോലും ഉറപ്പു വരുത്താത്ത കരാർ കമ്പനിക്കെതിരെ പ്രതിഷേധവും ശക്തമാണ്.

ENGLISH SUMMARY:

Thrissur kuthiran tunnel