1200-officers-of-hunsur-rt-

ഏജന്‍റുമാര്‍ ചോദിക്കുന്ന പണം മുടക്കാന്‍ തയാറായാല്‍ കേരളത്തില്‍ നിന്നുള്ള ആര്‍ക്കും കര്‍ണാടകയിലെ ഹുന്‍സൂരില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് നേടാം. കേരളത്തിലെ കാലതാമസം മുതലെടുത്ത്  മലയാളികളെ കൊളളയടിക്കുന്നവരാണ് ഹുന്‍സൂര്‍ ആര്‍.ടി ഒാഫീസിലെ പല ഉദ്യോഗസ്ഥരും ഏജന്‍റുമാരും. കേരളത്തില്‍ നിന്ന് 10 പേരെ വീതം എത്തിച്ചാല്‍ കമ്മീഷന്‍ നല്‍കാമെന്നും, കുറഞ്ഞ തുകയ്ക്ക് ലൈസന്‍സ് തരപ്പെടുത്തി നല്‍കാമെന്നും വാഗ്ദാനം.

ഹുന്‍സൂര്‍ ആര്‍ടി ഒാഫീസിനു നേരെ മുന്‍‌വശത്തുളള ഏജന്‍റാണ് ഞങ്ങളെ സമീപിച്ചത്. 12,000 രൂപ കൊടുത്താല്‍ ബൈക്ക്, കാര്‍ ലൈസന്‍സുകള്‍ ഉറപ്പാക്കാമെന്നാണ് ഇയാള്‍ പറയുന്നു. കര്‍ണാടകക്കാരോട് 5000 രൂപ വാങ്ങുമ്പോഴാണ് കേരളത്തില്‍ നിന്നുളളവരെ കൊളളയടിക്കുന്ന ഈ സ്പെഷ്യല്‍ പാക്കേജ്.

ആദ്യം ഞങ്ങള്‍ കണ്ട ഏജന്റ് പണവും ആധാര്‍ കാര്‍ഡും ഫോട്ടോയും കൈമാറിയാല്‍ 40 ദിവസംകൊണ്ട് ലൈസന്‍സ് ലഭിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ 12,000 രൂപ കൈമാറി 35 ദിവസത്തിനുളള ലൈസന്‍സ് റെഡിയാക്കാമെന്ന ഈ ഏജന്റിന്‍റെ വാഗ്ദാനം. കേരളത്തില്‍ നിന്ന് ലൈസന്‍സ് ആവശ്യമുളള 10 അപേക്ഷകരെ വീതം എത്തിച്ചാല്‍ തുക കുറച്ചു തരികയോ കമ്മീഷനോ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തു.


ടു വീലര്‍, ഫോര്‍ വീലര്‍ അറിയാവുന്നവരില്‍ നിന്ന് കേരളത്തില്‍ 5000 രൂപയാണ് ഏജന്‍റുമാര്‍ ലൈസന്‍സിന് ഈടാക്കുന്നത്. കേരളത്തില്‍ ലേണിങ് പാസായാല്‍ തന്നെ ടെസ്റ്റിനു വേണ്ടി മാസങ്ങള്‍ കാത്തിരിക്കണം. എന്നാല്‍ ലേണിങ് ടെസ്റ്റ് പോലും പാസാകാതെ കര്‍ണാടകയില്‍ നിന്ന് ലഭിക്കുന്ന ലൈസന്‍സ് മാസങ്ങള്‍ക്കുളളില്‍ കേരളത്തിലെ മേല്‍വിലാസത്തിലേക്ക് മാറ്റാനുമാവും.

ENGLISH SUMMARY:

Commision from Malayalis at Hunsur RTO