ആലപ്പുഴ ജില്ലയിൽ എച്ച് 1 എൻ 1 പനി വ്യാപിക്കുന്നു. ഈ വർഷം ഇതുവരെ ജില്ലയിൽ 35 എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ടു ചെയ്തു. പക്ഷിപ്പനി ജില്ലയുടെ വിവിധ മേഖലകളിൽ റിപ്പോർട്ടു ചെയ്തതിന് പിന്നാലെ എച്ച് 1 എൻ 1 പനിയും കൂടുതലായി റിപ്പോർട് ചെയ്തത് ആശങ്കയ്ക്ക് കാരണമായി. മതിയായ ചികിൽസ ലഭ്യമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 

ഏപ്രിൽ. മേയ് മാസങ്ങളില്ലാണ് ആലപ്പുഴജില്ലയിൽ കൂടുതൽ എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തത്. 9 കേസുകൾ വീതമാണ് ഉണ്ടായത്. തുടർച്ചയായ തുമ്മൽ, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛർദ്ദി എന്നിവ ലക്ഷണങ്ങളാണ്. ഈ വർഷം ഇതുവരെ 35 ഓളം എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.ഗർഭിണികൾ, പ്രമേഹം. രക്തസമ്മർദ്ദം ശ്വാസകോശ , വൃക്ക രോഗങ്ങൾ തുടങ്ങിയവയ്ക്ക് ചികിത്സ തേടുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം 

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനിക്കു പിന്നാലെ എച്ച് 1 എൻ 1 പനിയും റിപ്പോർട്ട് ചെയ്തത് ആശങ്കയ്ക്ക് കാരണമായി. പക്ഷിപ്പനിയുമായി  ഇപ്പോഴുണ്ടായ പനിക്ക്  ബന്ധമില്ലെന്ന് വിദഗ്ധർ പറയുന്നു പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ താമസിക്കുന്നവരും പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പനി, ജലദോഷം,തുമ്മൽ, ചുമ , ശരീരവേദന ശ്വാസം മുട്ടൽ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ആശുപത്രികളിൽ എത്തി മതിയായ ചികിൽസ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. 

Alappuzha H1N1 fever