lemon-pricenew

 ചൂട് കനത്തതോടെ സംസ്ഥാനത്ത് നാരങ്ങാവില പൊളളുന്നു. 200 രൂപവരെയാണ് നാരങ്ങാവില. നാവു വരണ്ടുണങ്ങുന്ന ഈ ചൂടു കാലത്ത് ഒരു ലൈം ജ്യൂസിന് മോഹിക്കാത്തവരുണ്ടാകില്ല. അതോടെ കുഞ്ഞന്‍ നാരങ്ങകള്‍ നാട്ടിലെ താരങ്ങളായി. ആവശ്യക്കാര്‍ കൂടിയതോടെ നാരങ്ങാ വിലയും റോക്കറ്റ് പോലുയര്‍ന്നു . 60 മുതല്‍ 80 രൂപവരെ വിലയുണ്ടായിരുന്ന ചെറിയ നാരങ്ങകള്‍ക്ക് വില നൂറിലെത്തി. മുന്തിയ ഇനം നാരങ്ങയ്ക്ക് 200 രൂപവരെയും വില ഉയര്‍ന്നു. 

 

ജ്യൂസ് കടക്കാരും സാധാരണക്കാരും  ഒരുപോലെ പെട്ടുപോയി. മഴക്കാലം വന്ന് ആളുകളുടെ ചൂടും പരവേശവുമൊക്കെ മാറുന്നതുവരെ  നാരങ്ങാവില ഇങ്ങനെ ഉയര്‍ന്നു തന്നെ നില്‍ക്കും.

 

Price of Lemon rose to 200