വയസ് ഇരുന്നൂറായി. ഇനിയും ഒരു ഇരുന്നൂറ് വര്‍ഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹം. അതിനാണ് കോഴിക്കോട് വടകര മേപ്പയില്‍ കൊടുവട്ടാട്ടെ നരേന്ദ്രനും കുടുംബവും ആയുര്‍വേദ ചികില്‍സ തുടങ്ങിയത്. വീട്ടിലാര്‍ക്കുമല്ല കേട്ടോ, പറമ്പിലെ കിടുക്കാച്ചി മാവിനാണ് ചികില്‍സ..  

തലമുറകള്‍ക്ക് മാമ്പഴമധുരം സമ്മാനിച്ചും തണലൊരുക്കിയും ഈ മരമുത്തശ്ശി കൊടുവട്ടാട്ട് കുടുംബത്തിലെ അംഗമായിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. അത്രമേല്‍ പ്രിയപ്പെട്ടതാണ് ഒാരോരുത്തര്‍ക്കും ഈ തണല്‍. അതുകൊണ്ടുതന്നെയാണ് ചെറിയ രോഗങ്ങള്‍ പിടിപെട്ടുവെന്ന് തുടങ്ങിയപ്പോള്‍ തന്നെ മുത്തശ്ശിക്ക് ആയുര്‍വേദ ചികില്‍സ തുടങ്ങിയത്. 

തടി കേടാകാതിരിക്കാനുള്ള ചികില്‍സയാണ് പ്രധാനം. 18 ഇനം മരുന്നുകളാണ് മാവിന്‍റെ വശങ്ങളിൽ ചേർത്ത് ലേപനം ചെയ്തത്.

കോട്ടയം സ്വദേശിയായ ബിനുവാണ് ചികില്‍സകന്‍ . കഴിഞ്‍ഞ ദിവസം മുതലാണ് ചികില്‍സ ആരംഭിച്ചത്.  ചികില്‍സ കഴിയുന്നതോടെ പഴയതുപോലെ മാമ്പഴസമൃദ്ധി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കൊടുവട്ടാട്ട് കുടുംബം. 

Mango tree in 200 years taking ayurveda treatment