kozhikode

 

വികസനനേട്ടങ്ങളെ ചൊല്ലി പരസ്പരം വെല്ലുവിളിച്ച് കോഴിക്കോട്ടെ എല്‍ഡിഎഫ്– യുഡിഎഫ് സ്ഥാനാര്‍ഥികള്‍. സംവാദത്തിനുള്ള തീയതി പിന്നീട് കുറിക്കാമെന്നാണ് ധാരണ. എന്നാല്‍ മണ്ഡലത്തിന്‍റെ വികസനമുരടിപ്പിനുള്ള ക്രെഡിറ്റ് ആര്‍ക്കെന്ന തര്‍ക്കമാണ് നടക്കുന്നതെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കമന്‍റ്. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച 'കാന്‍ഡിഡേറ്റ് മീറ്റി' ലായിരുന്നു ചൂടേറിയ പോര്‍വിളി.