attingal

പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും പിടിതരാതെ ആറ്റിങ്ങലിന്‍റെ മനസ്സ്. പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ ഇടത് മുന്നേറ്റം പ്രകടമാണ്. പക്ഷെ തീരദേശ മേഖലകളിലുള്‍പ്പെടേ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തം. ഇതിലാണ് യു.ഡി.എഫിന്‍റെ പ്രതീക്ഷ.  ഇരുമുന്നണിയോടുമുള്ള വോട്ടര്‍മാരുടെ അതൃപ്തിയിലാണ് എന്‍.ഡി.എ കണ്ണുവയ്ക്കുന്നത്. 

2019ല്‍ പരാമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ പോലുമുണ്ടായ വോട്ട് ചോര്‍ച്ച ഇത്തവണയുണ്ടാകില്ലെന്ന ഇടത് ആത്മവിശ്വാസത്തിന്‍റെ  അടിസ്ഥാനം ഈ പ്രതികരണങ്ങളാണ്. ത്രികോണ മത്സരത്തില്‍ ബിജെപിയുടെ സന്നിധ്യം തള്ളിക്കളയാന്‍ കഴിയില്ലെന്ന് നഗര മേഖലകളിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. 

Attingal loksabha election 2024