ഒരു സ്ഥലത്തെ എം.എല്‍. എയ്ക്കും എം.പിയ്ക്കും ഒരേ പേര് വരുമോ? അത്തരമൊരു അപൂര്‍വതയ്ക്ക് കാത്തിരിക്കുകയാണ് മാവേലിക്കരയിലെ ഇടതുപക്ഷ ക്യാംപ്. ആ കാത്തിരിപ്പിന്റെ കാരണം എന്താണെന്ന് നോക്കാം.
അരുണ്‍ എന്ന വിളികേട്ടാല്‍ രണ്ട് പേരും തിരിഞ്ഞ് നോക്കും. ഒരാള്‍ മാവേലിക്കര എം.എല്‍.എ M.S. അരുണ്‍ കുമാര്‍, മറ്റേയാള്‍ മാവേലിക്കര എം.പിയാകാന്‍ പോരടിക്കുന്ന സി.എ. അരുണ്‍കുമാര്‍. വോട്ട് തേടലും പ്രചാരണവുമെല്ലാം ഈ രണ്ട് അരുണ്‍കുമാറും ഒരുമിച്ചാണ്. പേരിലുള്ള ഒരുമ പ്രവര്‍ത്തിയിലും തുടങ്ങിയിട്ട് വര്‍ഷം കുറേയായി.
യുവത്വത്തിന് വോട്ട് എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചാണ് നിയമസഭയിലെ കന്നിയങ്കത്തില്‍ എം.എസ് അരുണ്‍കുമാര്‍ ജയിച്ചുകയറിയത്. അതേ തന്ത്രം ഒരുക്കിയാണ് സി.എ. അരുണ്‍കുമാറിന്റെയും വോട്ടുയാത്ര.