shibu-baby-john
കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്റെ പൂജാമുറിയില്‍ മോദിയുടെ ചിത്രം ഉണ്ടെന്ന മന്ത്രി കെബി ഗണേഷ്കുമാറിന്റെ പ്രസ്താവനയെ പരിഹസിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. കിടപ്പുമുറിയില്‍ നിന്ന് ഗണേഷ്കുമാറിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയത് നല്ല കാര്യമാണെന്നും ഒത്തിരി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പൂരപ്പാട്ടിന്റെ റോളില്‍ ഗണേഷ് സംസാരിച്ചത് മുഖ്യമന്തി ആസ്വദിച്ചു. ഗണേഷ്കുമാര്‍ യുഡിഎഫില്‍ നിന്നപ്പോള്‍ കേട്ട കഥകള്‍ എന്താണെന്ന് വിളിച്ചുപറയാന്‍ പോയാല്‍ ഗണേഷ് നനച്ചാലും കുളിച്ചാലും തീരില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.