TAGS

എതിര്‍ സ്ഥാനാര്‍ഥികളെ പാട്ടുംപാടി തോല്‍പിക്കാന്‍ പാര്‍ട്ടിക്കാര്‍ ഇറക്കുന്ന ഒന്നാണ് പാരഡി ഗാനങ്ങള്‍. തിരഞ്ഞെടുപ്പ് പ്രചാരണ ഇടങ്ങളിലെല്ലാം അതതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആവേശം പകരുന്ന സിനിമാ പാട്ടുകളാണ് പാരഡി ഗാനങ്ങള്‍ക്കായി തിരഞ്ഞെടുക്കുക. തൃശൂരിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ പാട്ടാണ് അണികളെ ആവേശം കൊള്ളിച്ചത്. നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് സിനാന്‍. തൃശൂര്‍ കൃഷ്ണപുരം സ്വദേശി. കോണ്‍ഗ്രസിന്റെ ഭാരവാഹികളാണ് അച്ഛനും അമ്മയും. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. പ്രചാരണത്തിനു വരുന്നുവെന്ന് കേട്ടപ്പോള്‍ ശക്തന്‍ മീന്‍ മാര്‍ക്കറ്റില്‍ എത്തിയതാണ്. പാട്ടുപാടാന്‍ നേരത്തെ ഇഷ്ടമാണ്. തിരഞ്ഞെടുപ്പിന്റെ പാരഡി ഗാനം മനഃപാഠമാക്കി പാടാറുമുണ്ട്. മുഹമ്മദ് സിനാന്റെ പാട്ട് പാര്‍ട്ടി അണികള്‍ക്കുണ്ടാക്കുന്ന ആവേശം ചെറുതല്ല. 

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് സിനാന്‍ രസകരമായി പാട്ടുപാടി നേരത്തെയം കയ്യടി വാങ്ങിയിട്ടുണ്ട്. തൃശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.മുരളീധരനു വേണ്ടിയാണ് ചാണ്ടി ഉമ്മന്‍ പ്രചാരണത്തിന് എത്തിയത്. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകന്‍ കെ.മുരളീധരനു വേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എത്തിയെന്നതാണ് പ്രത്യേകത. 

4th grader's parody song asking for votes for UDF