ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് നല്‍കിയത് 421 കോടി രൂപ. ശബരിമല മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പന്ത്രണ്ടുവര്‍ഷത്തിനിടെ 141 കോടിയും സര്‍ക്കാര്‍ നല്‍കി. മലബാര്‍ ദേവസ്വത്തിനാണ് ഏറ്റവുംകൂടുതല്‍ തുക നല്‍കിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രതിവര്‍ഷം കോടികളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ ദേവസ്വം ബോര്‍ഡുകള്‍ക്ക് നല്‍കിയത് 421 കോടി രൂപയാണ്. മലബാര്‍ ദേവസ്വത്തിനാണ് ഏറ്റവും കൂടുതല്‍ തുക നല്‍കിയത് 250.77 കോടി രൂപ. തിരുവിതാംകൂര്‍ ദേവസ്വത്തിന് 145 കോടിയും, കൊച്ചിന്‍ ദേവസ്വത്തിന് 25.48 കോടിയും, കൂടല്‍മാണിക്യം ദേവസ്വത്തിന് 15 ലക്ഷവും സര്‍ക്കാര്‍ നല്‍കി. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 141 കോടി രൂപയും നല്‍കിയിട്ടുണ്ടെന്നാണ് വിവരാവകാശ മറുപടി. ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനംകൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍പോലും കഴിയാത്ത സ്ഥലങ്ങളില്‍ അതിനുകൂടിയാണ് സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
ദേവസ്വങ്ങള്‍ക്ക് സര്‍ക്കാരിന്റെ കോടികള്‍
മലബാര്‍ ദേവസ്വം 250.77കോടി
തിരുവിതാംകൂര്‍ ദേവസ്വം 145 കോടി
കൊച്ചിന്‍ ദേവസ്വം 25.48 കോടി
കൂടല്‍ മാണിക്യം ദേവസ്വം 15 ലക്ഷം
421 crore was given for temples