abduls-09

TAGS

സൗദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശേഷിക്കുന്നത് ഒരാഴ്ച. ഇതിനുള്ളില്‍ മോചനദ്രവ്യമായി നല്‍കേണ്ട 34 കോടി രൂപ സ്വരൂപിക്കാന്‍ കഴിയുമോയെന്ന് അറിയാതെ വിതുമ്പുകയാണ് കുടുംബം. സന്നദ്ധ സംഘടനകള്‍ വഴി നടക്കുന്ന ഫണ്ട് ശേഖരണത്തിലാണ് ഇനി പ്രതീക്ഷ

 

 

72 വയസുകാരിയായ ഉമ്മ പതിനെട്ട് വര്‍ഷമായി മകന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. സുമനസുകളുടെ സഹായത്താല്‍ അത് ഫലത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍. 

 

സൗദിയില്‍ െെഡ്രവറായായി ജോലി ചെയ്തിരുന്ന അബ്ദുള്‍ റഹീമിന് പറ്റിയ കൈയ്യബദ്ധത്തില്‍ സ്പോണ്‍സറുടെ ഭിന്ന ശേഷിക്കാരനായ മകന്‍ മരിച്ചതോടെയാണ് ജയിലഴിക്കുള്ളിലായത്. നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് 34 കോടി രൂപ മോചനദ്രവ്യമായി നല്‍കിയാല്‍ ശിക്ഷ ഒഴിവാക്കാമെന്ന് കുടുംബം സമ്മതിച്ചു. ഏപ്രില്‍ 16 ആണ് അവസാന തിയതി.  

 

മറ്റ് വിവിധ സംഘടനകളുടെയും ബോബി ചെമ്മണ്ണൂരടക്കമുള്ള വ്യക്തികളുടെ  നേതൃത്വത്തില്‍ പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.  ഇതുവരെ അഞ്ചുകോടി രൂപ ലഭിച്ചിട്ടുണ്ട്. ഇനിയും വേണം 29 കോടി രൂപ. പരമാവധി പണം കണ്ടെത്താന്‍ വിദേശത്തും ശ്രമം നടക്കുന്നുണ്ട്.

 

MP ABDUL RAHIM LEGAL

ASSISTANCE COMMITTEE

A/C NO. 074905001625

IFSC CODE ICIC0000749

BRANCH ;ICCI MALAPURAM

 

 

 

G-PAY PATHU

9567483832

9072050881

8921043686

 

PHONE PAY

9745050466

 

Kozhikode man jailed in saudi family struggles to raise money for his release