kerala-story

 

 

കേരളത്തിലെ മുസ്‍ലിം മതത്തിൽ ജനിച്ച് മുസ്‍ലിം വിശ്വാസികൾ ആയി ജീവിക്കുന്ന യുവാക്കൾ പ്രേമിച്ച് മതം മാറ്റി ഇസ്‍ലാമിക് സ്റ്റേറ്റിൽ അംഗങ്ങൾ ആക്കിയ പത്ത് സ്ത്രീകളുടെ പേര് പറയാന്‍ ഇടുക്കി, താമരശ്ശേരി രൂപതകളെയും കെ.സി.വൈ.എമ്മിനെയും വെല്ലുവിളിച്ച് നസീർ ഹുസൈൻ കിഴക്കേടത്ത്. അത്തരത്തിലുള്ള പത്ത് സ്ത്രീകളുടെ വിവരങ്ങള്‍ നല്‍കിയാല്‍ ഒരു കോടി രൂപ സമ്മാനമായി നല്‍കുമെന്നും അദ്ദേഹം ഫെയ്സ്‍ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

 

ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ കേരള സ്റ്റോറി കുട്ടികളുടെ മുന്നിൽ പ്രദർശിപ്പിച്ചതിന് ഇടുക്കി താമരശ്ശേരി രൂപതകളും  ക്രിസ്ത്യൻ യുവജനവിഭാഗമായ കെ.സി.വൈ.എമ്മും കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

 

'I will give you 1 crore if you show me 10 women who changed their religion for love and became members of the Islamic State'