arunachal-malayali-death

അരുണാചല്‍ പ്രദേശിലെ ഹോട്ടൽമുറിയിൽ മലയാളികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ബ്ലാക്ക് മാജിക്ക് പശ്ചാത്തലമുണ്ടെന്ന് ഉറപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്‍റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ദമ്പതികളും ആര്യയും ആശയവിനിമയം നടത്തിയിരുന്ന മെയിലുകള്‍ പൊലീസ് വീണ്ടെടുത്തിരുന്നു.  ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണ് ഇവയെന്നാണ് നിഗമനം. ആര്യക്ക് വന്നിട്ടുള്ള മെയിലിലും ഈ കല്ലുകളെ കുറിച്ച് പറയുന്നുണ്ട്.

 

യാത്രാച്ചെലവിന് പണം ആവശ്യം വന്നപ്പോള്‍ ആര്യയുടെ ആഭരണങ്ങള്‍ വിറ്റതായും പൊലീസിന് വിവരം ലഭിച്ചു. ആര്യയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നില്ല. ഏപ്രില്‍ രണ്ടിനാണ് അരുണാചല്‍ പ്രദേശില്‍  ഹോട്ടല്‍ മുറിയില്‍ ആര്യയെയും സുഹൃത്തുക്കളും ദമ്പതികളുമായ നവീനെയും ദേവിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍ ആയിരുന്ന നവീന്‍ അത് ഉപേക്ഷിച്ച് മറ്റു ജോലികള്‍ ചെയ്യുകയായിരുന്നു. ഇവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്..