പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. സുഹൃത്തും ബിജെപി സ്ഥാനാർഥിയുമായ അനിൽ ആന്‍റണിക്കെതിരെ അച്ചു ഉമ്മൻ പ്രചാരണത്തിനിറങ്ങില്ലെന്ന വാർത്തകൾക്ക് പിന്നാലെയാണ് അച്ചു പത്തനംതിട്ടയിലെത്തിയത്. താൻ വിശ്വസിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ പരമാവധി ശക്തിയുമെടുത്ത് ശ്രമിക്കുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു.  

 

പത്തനംതിട്ട മല്ലപ്പള്ളിയിൽ തുടങ്ങിയ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ വാഹന പ്രചരണം അച്ചു ഉമ്മനാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയ അച്ചു പിതാവ് ഉമ്മൻചാണ്ടിയുടെ അടുത്ത സുഹൃത്താണ് ആന്‍റോയെന്നും പറഞ്ഞു. ഉച്ചവരെ നടന്ന അഞ്ചു പഞ്ചായത്തിലെയും വാഹന പ്രചാരണ ജാഥയിലും പങ്കെടുത്താണ് അച്ചു മടങ്ങിയത്.