ആകെ മൊത്തം വേനലിൽ എരിയുമ്പോഴും തൃശൂർ പുളളിനടുത്തെ ആലപ്പാടിൽ കണ്ണിനു കുളിർമയേകുന്ന കാഴ്ചയുണ്ട്. ആയിര കണക്കിനു താമരകൾ വിരിഞ്ഞിരിക്കുന്ന മനോഹര കാഴ്ച, ഒപ്പം താമരകൂട്ടത്തിനോട് ചേർന്ന് വഞ്ചി യാത്രയും. കാഴ്ച ആസ്വദിക്കാൻ നൂറു കണക്കിനാളുകളാണ് പുള്ളിലും ആലപ്പാടും എത്തുന്നത്.
ഏക്കർ കണക്കിനു നീളത്തിലാണ് താമര കൃഷി, വിരിഞ്ഞു നിൽക്കുന്ന ആയിരകണക്കിനു താമരകൾ, താമരക്കൂട്ടത്തോട് ചേർന്നൊരു വഞ്ചി യാത്രയും. കാഴ്ച ആസ്വദിക്കാൻ പുള്ളിലും ആലപ്പാടിലും എത്തുന്നത് നൂറു കണക്കിനു സഞ്ചാരികളാണ്..
തൃശൂർ പുള്ളിനു തൊട്ട് സമീപമാണ് ആലപ്പാട്. ചുറ്റും നെല്പാടങ്ങൾ നിറഞ്ഞ ഗ്രാമം. നെല്പാഠത്തിനും മധ്യത്തിലാണ് സ്വകാര്യ വ്യക്തിയുടെ താമരകൃഷി. അവധികാലത്ത് കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ആളുകളെത്തും. കുടുംബവുമൊത്ത് സായാഹ്നം ആസ്വദിക്കാനെത്തുന്നവരാണ് കൂടുതൽ. സമൂഹ മാധ്യമങ്ങളില്‍ പ്രദേശത്തെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ തിരക്ക് കൂടി വരുന്നുണ്ട്.
വേനൽ മഴ പെയ്തു തുടങ്ങിയാൽ താമര നശിച്ചു തുടങ്ങും. കഴിഞ്ഞ വർഷത്തെ വേനൽ മഴ കാരണം ഭംഗിയെത്തും മുമ്പേ താമര അപ്രതക്ഷ്യമായിരുന്നു. ഇത്തവണ കൂടുതൽ മനോഹാരിതയോടെ സഞ്ചാരികളെ ക്ഷണിക്കുന്നുണ്ട് ഈ ഗ്രാമ ഭംഗി.