കർഷകന്‍റെ വേഷത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച് കോട്ടയത്തെ ഒരു സ്വതന്ത്ര സ്ഥാനാർഥി. പാലാ സ്വദേശി സുനിൽ ആലഞ്ചേരിയാണ് ഈ വ്യത്യസ്ത സ്ഥാനാർഥി. കർഷക പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന ആവശ്യവുമായാണ് സുനിൽ ആലഞ്ചേരിയുടെ തിരഞ്ഞെടുപ്പ് പോരാട്ടം
പാള തൊപ്പി, മുറി കൈയ്യൻ ബനിയൻ തോർത്ത് മുണ്ട്, കൈയ്യിൽ നാമനിർദേശ പത്രിക. ഇങ്ങനെ വെറൈറ്റിയായാണ് കോട്ടയത്തെ ഒരു സ്ഥാനാർഥി എത്തിയത് . രാഷ്ട്രീയ പാർട്ടികൾ കർഷകരുടെ വിഷയങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് കർഷകൻ കൂടിയായ സുനിൽ ആലഞ്ചേരി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്.
കോട്ടയത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജില്ലാ കലക്ടറുടെ മുന്നിലാണ് സുനിൽ പത്രിക സമർപ്പിച്ചത്. കൃഷി പണി ചെയ്താണ് കെട്ടിവയ്ക്കാനുള്ള പണം സ്വരൂപിച്ചത്.
നേരത്തെ രണ്ട് തവണ പാലായിൽ നിന്ന് സുനിൽ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. അടുത്ത തവണ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലും മത്സരിക്കണമെന്നാണ് സുനിലിന്‍റെ ആഗ്രഹം.