ബാങ്കുകളില്‍ നിന്ന് ഇന്ന് മുതല്‍ എടുക്കുന്ന വായ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശയുണ്ടാകില്ല. തൊഴിലുറപ്പ് പദ്ധതി വേതനം വര്‍ധിച്ചു. ബാങ്കുകളിലെ ക്ലാര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ ചരിത്രമായി. രണ്ടായിരം രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ, മാറ്റിവാങ്ങാനോ ഇന്ന് സാധിക്കില്ല. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയതോടെ ഒട്ടേറെ മാറ്റങ്ങളാണ് സംഭവിക്കുന്നത്.
ഇന്ന് മുതല്‍ എടുക്കുന്ന വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശയ്ക്ക് പകരം പിഴത്തുക മാത്രമേ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഈടാക്കാനാവൂ. നിലവിലെ വായ്പകള്‍ക്ക് പുതിയ നിബന്ധന ഏപ്രില്‍ ഒന്നിനും ജൂണ്‍ 30നും ഇടയില്‍ ബാധകമാകും. പലിശയ്ക്കുമേല്‍ പിഴപ്പലിശ ചുമത്തുന്നത് തിരിച്ചടവ് ബാധ്യത വന്‍തോതില്‍ ഉയര്‍ത്തുന്നു. ഇനി മുതല്‍ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശയ്ക്ക് പകരം ന്യായമായ പിഴത്തുക മാത്രമേ ചുമത്താവൂ. ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല. ഇന്നുമുതല്‍ വാങ്ങുന്ന ഇന്‍ഷൂറന്‍സ് പോളിസികള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലായിരിക്കും. ഉപയോക്താവിന് പ്രിന്‍റഡ് കോപ്പി വേണമെങ്കില്‍ ആവശ്യപ്പെടാം. പ്രവര്‍ത്തനക്ഷമമല്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള ആര്‍ബിെഎയുടെ പുതുക്കിയ മാര്‍ഗരേഖ ഇന്ന് മുതല്‍ ബാങ്കുകള്‍ പാലിച്ചു തുടങ്ങണം. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന അക്കൗണ്ടുകള്‍ ഉടമ പ്രവര്‍ത്തനസജ്ജമാക്കിയാല്‍ 6 മാസം ഉപയോക്താവ് അറിയാതെ അക്കൗണ്ടിലെ ഇടപാടുകള്‍ നിരീക്ഷിക്കും. തട്ടിപ്പ് തടയാനാണിത്. ബാങ്കുകളിലെ ക്ലാര്‍ക്ക് കസ്റ്റമര്‍ സര്‍വീസ് അസോഷ്യേറ്റ് ആയി. പ്യൂണ്‍ ഒാഫിസ് അസിസ്റ്റന്‍റും. ദേശീയ പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്‍വേഡിന് പുറമേ ഫോണിലെത്തുന്ന ഒടിപിയും നല്‍കണം. ആധാര്‍ അധിഷ്ഠിതമായിരിക്കും ഒടിപി. കൈവൈസിയില്ലാത്ത ഫാസ്ടാഗുകള്‍ പ്രവര്‍ത്തനരഹിതമാകും. ഒരു വാഹനത്തിന് ഒരുഫാസ്ടാഗ് ചട്ടവും പ്രാബല്യത്തില്‍. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തില്‍ 346 രൂപയായി വര്‍ധിച്ചു.
No penalty interest from january