സമുദായത്തിലെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് എന്‍.എസ്.എസ് ആരംഭിച്ച –പത്മാ കഫെ – തലസ്ഥാനത്തും. രാവിലെ ആറുമുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന കഫെയില്‍ ആകെയുള്ള 120 ജീവനക്കാരില്‍ 100 പേരും വനിതകളാണ്. സെക്രട്ടറിയേറ്റിനു സമീപത്താണ് വെജിറ്റേറിയന്‍ ഹോട്ടലായ പത്മാ കഫേയുടെ പ്രവര്‍ത്തനം. ഏപ്രില്‍ നാലിനു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.
വെജിറ്റേറിയന്‍ ഹോട്ടല്‍, തട്ടുകട, എ.സി,നോണ്‍ എ.സി ഹാളുകളടക്കമാണ് പത്മ കഫെയുടെ പ്രവര്‍ത്തനം. സ്തീകള്‍ക്കാണ് നടത്തിപ്പ് ചുമതല. പാലു മുതല്‍ പച്ചക്കറി വരെ നാട്ടിലെ ചെറിയ സംരഭങ്ങളില്‍ നിന്നും വിലകൊടുത്തു വാങ്ങും. ഹോട്ടലില്‍ ഒരേ സമയം 200 പേര്‍ക്ക് ആഹാരം കഴിക്കാം. ഗുണമേന്‍മയില്‍ ഒട്ടും വിട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാനം. ഇതിനു പുറമേയാണ് ജ്യൂസ് ഷോപ്പും കോഫി ഷോപ്പും.
വിവാഹ നിശ്ചയ ചടങ്ങുകള്‍, ചെറിയ സമ്മേളനങ്ങള്‍ എന്നിവയ്ക്കുള്ള ഹാളും ഭക്ഷണ സൗകര്യവും ഒരുക്കി നല്‍കും. സെക്രട്ടറിയേറ്റിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിലാണ് ശീതീകരിച്ച കഫേ പ്രവര്‍ത്തിക്കുന്നത്
NSS started Padma Cafe in Thiruvananthapuram