പരീക്ഷ കഴിഞ്ഞ് സ്കൂളുകൾ അടച്ചതോടെ അവധിക്കാലം എങ്ങനെ അടിച്ചുപൊളിക്കാം എന്ന ചിന്തയിലാണ് കുട്ടികൾ. മൊബൈലിനോടും ടിവിയോടും നോ പറഞ്ഞ് വീടിനു പുറത്തിറങ്ങി കളിക്കും എന്നാണ് കുട്ടിക്കൂട്ടം പറയുന്നത്. എറണാകുളം തൊട്ടൂരിലെ കൊച്ചു കൂട്ടുകാരുടെ അവധിക്കാല പ്ലാനിങ് കാണാം.