വന്യമൃഗശല്യം പ്രതിരോധിക്കുന്നതില്‍ തമിഴ്നാട് വനംവകുപ്പിന്‍റെ നടപടികളില്‍ തൃപ്തിയില്ലെന്ന് കര്‍ഷകര്‍. ട്രെഞ്ചുകളുടെ ആഴം കൂട്ടിയിട്ട് വര്‍ഷങ്ങളായെന്നും രാത്രികാല നിരീക്ഷണത്തിന് വനപാലകര്‍ തയാറാകുന്നില്ലെന്നാണ് പരാതി. പരാതിപറഞ്ഞ് മടുത്ത കര്‍ഷകര്‍ സ്വന്തംചെലവില്‍ സൗരോര്‍ജ വേലികള്‍ നിര്‍മിച്ചാണ് വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നത്.
ഗൂഡല്ലൂര്‍, സുറുളി മേഖലയില്‍ കാട്ടുപന്നിയാണ് കൃഷിയിടങ്ങളിലെ ഭീഷണി. പകല്‍സമയത്ത് കൃഷിയിടത്തിലെത്തിയ കാട്ടുപന്നി കര്‍ഷകനെയും ആക്രമിച്ചു. ഇതോടെയാണ് സൗരോര്‍ജവേലികള്‍ സ്ഥാപിക്കാനുള്ള തീരുമാനം. കനത്ത മഴയില്‍ വനംവകുപ്പിന്‍റെ ട്രെഞ്ചുകള്‍ പലതും മണ്ണ്നിറഞ്ഞ് നികന്നു. സംരക്ഷണവേലികള്‍ തകര്‍ന്നു. അറ്റകുറ്റപണി കൃത്യമായി നടതാത്തതും വന്യമൃഗങ്ങള്‍ക്ക് കൃഷിയിടങ്ങളിലേക്കുള്ള വഴി എളുപ്പമാക്കി.
സര്‍ക്കാരിന്‍റെ കനിവിന് കാത്തിരുന്നാല്‍ വിളകള്‍ വന്യമൃഗങ്ങള്‍ കൊണ്ടുപോകും അതുകൊണ്ട് എന്ത് വിലകൊടുത്തും സ്വന്തം നിലയ്ക്ക് കൃഷി സംരക്ഷിക്കാനാണ് തമിഴ്നാട്ടിലെ കര്‍ഷകരുടെ തീരുമാനം.