എസ്.എഫ്.ഐക്കാർ കൊലപ്പെടുത്തിയ കെ.എസ്.യുക്കാരുടെ കണക്കുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി ഇന്നു വരുമോ? ഇന്നലെ പത്തനംതിട്ട പ്രസ് ക്ലബ്ബിലെ സംവാദത്തിൽ ഇടതു സ്ഥാനാർഥി തോമസ് ഐസക്കിന്‍റെ ചോദ്യത്തിന് മുന്നിലാണ് ആന്‍റോ ആന്‍റണിക്ക് ഉത്തരം മുട്ടിയത്. ഇന്ന് ലിസ്റ്റുമായി വരാം എന്നായിരുന്നു ആന്‍റോ ആന്‍റണിയുടെ ഉറപ്പ്.
ഇന്നലെ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ പങ്കെടുക്കുന്ന സംവാദം, റബറിൽ തുടങ്ങി പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്‍റെ മരണം വരെ ചർച്ചയെത്തി. എസ്എഫ്ഐയെ ആന്‍റോ ആന്‍റണി രൂക്ഷമായി വിമർശിക്കുമ്പോൾ ആയിരുന്നു തോമസ് ഐസക്കിന്‍റെ മറു ചോദ്യം. ആന്‍റോ ആന്‍റണിയെ വിഷയത്തിൽ നിന്ന് മാറാൻ അനുവദിച്ചതുമില്ല. ഒടുവിലാണ് ലിസ്റ്റുമായി ഇന്ന് കാണാം എന്ന് പറഞ്ഞത്
സംവാദത്തിൽ കുടുങ്ങാതിരിക്കാൻ ആവും, ബിജെപി സ്ഥാനാർത്ഥി അനില്‍ ആൻറണി പങ്കെടുത്തില്ല. ഇതേ പ്രസ് ക്ലബ്ബിലാണ് ഒരാഴ്ച മുൻപ് പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന് എന്ത് പങ്ക് എന്ന് ചോദിച്ച് ആന്‍റോ ആന്‍റണി വിവാദത്തിൽ കുടുങ്ങിയത്. എൻഐഎ ബില്ലിൽ വോട്ട് ചെയ്തോ എന്ന ചോദ്യത്തിലും ഇതേ പോലെ ഉത്തരം മുട്ടിയിരുന്നു